ravendran

അങ്കമാലി: എ.പി .കുര്യൻ ലൈബ്രറി സംഘടിപ്പിച്ച സാംസ്കാരിക കൂട്ടായ്മയിൽ വച്ച് കെ.വി.എസ്. സാബുവിന്റെ "കെവിഎസിന്റെ ലൗ ലാംഗ്വേജ്'' എന്ന കവിതാ സമാഹാരം ചാലക്കുടി പാർലമെന്റ് മണ്ഡലം സ്ഥാനാർത്ഥി പ്രൊഫ. സി. രവീന്ദ്രനാഥ് പ്രകാശനം ചെയ്തു. ജി.സി.ഡി.എ എക്സിക്യൂട്ടിവ് അംഗം അഡ്വ കെ.കെ. ഷിബു ആദ്യപ്രതി ഏറ്റുവാങ്ങി. ലൈബ്രറി പ്രസിഡന്റ് കെ.ആർ. കുമാരൻ അദ്ധ്യക്ഷനായി. എഴുത്തുകാരൻ എ. സെബാസ്റ്റ്യൻ,​ പുസ്തകത്തിന്റെ രചയിതാവ് കെ.വി.എസ്. സാബു,സർവ്വവിജ്ഞാനകോശം ഭരണസമിതി അംഗം ഡോ.സന്തോഷ് തോമസ്,​ ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ ഷാജി,ജോൺ കാലടി,രാജി ബാലൻ,പീതാംബരൻ നീലീശ്വരം,ഷാജി യോഹന്നാൻ, ടി.എ. മനീഷ, മോഹൻ ചെറായി, കെ.പി. റെജിഷ് , വിനിത ദിലീപ് എന്നിവർ പങ്കെടുത്തു.