അങ്കമാലി : തുറവൂർ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് ദേവഗിരി എസ്. സി കോളനിയിൽ നടപ്പാക്കിയ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ തങ്കച്ചൻ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ജോയ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിജു കാവുങ്ങ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലാലി ആന്റു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയ് സെബാസ്റ്റ്യൻ,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.പി മാർട്ടിൻ,വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിൻസി തങ്കച്ചൻ,ബ്ലോക്ക് മെമ്പർ സിലിയ വിന്നി, മുൻ ബ്ലോക്ക് മെമ്പർ ടി.എം. വർഗീസ് എന്നിവർ സംസാരിച്ചു