പറവൂർ: കേരള ഫോട്ടോഗ്രഫേഴ്സ് അസോസിയേഷൻ പറവൂർ മേഖലയുടെ ആഭിമുഖ്യത്തിൽ ജോസഫ് ചെറിയാൻ അനുസ്മരണവും ഐ.ഡി കാർഡ് വിതരണവും നടത്തി. ജില്ലാ പ്രസിഡന്റ് സജി മാർവൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം സജീർ ചെങ്ങമനാട്, ജില്ലാ സെക്രട്ടറി എ.എ. രജീഷ്, ജില്ലാ ട്രഷറർ എൽഡോ ജോസഫ്, മേഖലാ പ്രസിഡന്റ് ടി.എസ്. സുഭാഷ്, സെക്രട്ടറി ആർ. സുനിൽകുമാർ, ട്രഷറർ എ.ബി. ജ്യോതി തുടങ്ങിയവർ സംസാരിച്ചു.