പറവൂർ: ഖരമാലിന്യ സംസ്കരണ പദ്ധതിയുടെ ഭാഗമായി ചേന്ദമംഗലം ഗ്രാമപഞ്ചായത്തിൽ 160 ഗുണഭോക്താക്കൾക്ക് ജാപ്പാനീസ് ടെക്നോളജിയിലുള്ള കംപോസ്റ്റിംഗ് ബോക്കാഷി ബക്കറ്റുകൾ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ലീന വിശ്വൻ ഉദ്ഘാടനം ചെയ്തു. ഷിപ്പി സെബാസ്റ്റ്യൻ, കെ.ആർ. പ്രേംജി, ശ്രീദേവി സുരേഷ്, ഷൈജ സജീവ്, സിന്ധു മുരളി, എസ്. മനോജ് തുടങ്ങിയവർ പങ്കെടുത്തു.