പറവൂർ: പറവൂർ ഉച്ചിനി മഹാകാളി അമ്മൻകോവിലിൽ അമ്മൻകൊട മഹോത്സവത്തിന് തൃക്കല്ല്യാണ കാൽനാട്ടൽ ചടങ്ങോടെ തുടക്കമായി. മഹോത്സവദിനങ്ങളിൽ രാവിലെ 8 മുതൽ വൈകിട്ട് 5വരെ ഊരുചുറ്റും പറയെടുപ്പും ഉണ്ടാകും. ഇന്ന് വൈകിട്ട് ഏഴരക്ക് അഗ്നികരകം, നാളെ വൈകിട്ട് ഏഴരക്ക് അഗ്നികരകം, രാത്രി 12ന് കൂടിഅഴൈപ്പ്, 19ന് ഉച്ചയ്ക്ക് ഒരുമണിക്ക് ഉച്ചക്കൊട, വൈകിട്ട് ആറരക്ക് സത്യകരകം, രാത്രി ഒരുമണിക്ക് ദേശഗുരുതി. മഹോത്സവദിനമായ 20ന് രാവിലെ ഒമ്പതരയ്ക്ക് മഞ്ഞക്കുളി, 11ന് പ്രസാദ ഊട്ട്.