 
പറവൂർ: തുരുത്തിപ്പുറം ശ്രീനാരായണഗുരു സേവാസംഘം ശ്രീ ഭുവനേശ്വരിദേവി ക്ഷേത്രത്തിൽ ധ്വജപ്രതിഷ്ഠാ മഹോത്സവത്തിന് എൻ.കെ. സുഗതൻ തന്ത്രിയുടേയും മേൽശാന്തി ജിബിൻ ശാന്തിയുടേയും മുഖ്യകാർമ്മികത്വത്തിൽ കൊടിയേറി. ഇന്ന് രാവിലെ രാവിലെ എട്ടരക്ക് ഗണപതിക്ക് നവകലശാഭിഷേകവും വൈകിട്ട് ഏഴിന് കൈകൊട്ടിക്കളിയും നടക്കും. 18ന് രാവിലെ എട്ടരക്ക് ശാസ്താവിന് നവകലശാഭിഷേകം, വൈകിട്ട് 7ന് പൂമൂടൽ, ഏഴരക്ക് ഗാനമേള. 19ന് വൈകിട്ട് 7ന് അഷ്ടനാഗക്കളം, 20ന് വൈകിട്ട് ഏഴരക്ക് ഓട്ടൻതുള്ളൽ, 21ന് രാവിലെ ഒമ്പതരക്ക് വിശേഷാൽ ആയില്യംപൂജ, വൈകിട്ട് ഏഴരക്ക് താലം വരവേൽപ്പ്. മഹോത്സവദിനമായ 22ന് രാവിലെ 8ന് ലളിതാസഹസ്രനാമാർച്ചന, 9ന് ശ്രീബലി എഴുന്നള്ളിപ്പ്, പത്തരക്ക് പഞ്ചവിംശതികലശാഭിഷേകം. വൈകിട്ട് 5ന് പകൽപ്പൂരം, രാത്രി 9ന് ദീപാരാധന, ദീപക്കാഴ്ച. പുലർച്ചെ 2ന് ആറാട്ട് എഴുന്നള്ളിപ്പ്.