മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭ നിർമ്മിക്കുന്ന ഭിന്നശേഷി വിദ്യാലയ മന്ദിരത്തിന്റെ ശിലാസ്ഥാപനം നഗരസഭാ ചെയർമാൻ പി.പി. എൽദോസ് നിർവഹിച്ചു. 25-ാം വാർഡിലെ കുര്യൻമലയിലാണ് മന്ദിരം നിർമ്മിക്കുന്നത്. പഠനത്തിനൊപ്പം തൊഴിൽപരിശീലനവും ഇവിടെ നൽകും.
ഇരുപത് സെന്റ് സ്ഥലത്ത് 30 ലക്ഷം രൂപ ചെലവിട്ട് 1500 ചതുരശ്ര അടി വിസ്തീർണം വരുന്ന ആധുനിക സൗകര്യങ്ങളുള്ള കെട്ടിടമാണ് ബഡ്സ് സ്കൂളിന് വേണ്ടി നിർമ്മിക്കുന്നത്. നഗരസഭാ വൈസ് ചെയർപേഴ്സൺ സിനി ബിജു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ അജി മുണ്ടാട്ട്, ജോസ് കുര്യാക്കോസ്, കൗൺസിലർമാരായ ജോളി മണ്ണൂർ, അമൽ ബാബു, കെ.ജി. അനിൽ കുമാർ, ജോയ്‌സ് മേരി ആന്റണി, പി.വി. രാധാകൃഷ്‌ണൻ തുടങ്ങിയവർ പങ്കെടുത്തു.