y

തൃപ്പൂണിത്തുറ: ഉദയംപേരൂർ ഗ്രാമപഞ്ചായത്ത് ഐ.സി.ഡി.എസിന്റെ കീഴിൽ ഭിന്നശേഷിക്കാർക്കായുള്ള സഹായ ഉപകരണ വിതരണം പ്രസിഡന്റ് സജിത മുരളി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എസ്.എ. ഗോപി അദ്ധ്യക്ഷനായി. സി.പി വീൽചെയർ, കൊമോസ് ചെയർ വിത്ത് വീൽ, പീഡിയാട്രിക് ചെയർ, കെ.എ.എഫ്.ഒ, സെൻസരി കിറ്റ് തുടങ്ങിയവ വിതരണം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി കെ.എച്ച്. ഷാജി, സ്ഥിരം സമിതി ചെയർമാൻ ടി.കെ. ജയചന്ദ്രൻ, വാർഡ് അംഗം എ.എസ്. കുസുമൻ, ഐ.സി.ഡി.എസ് സൂപ്പർവൈസർ ശ്രീജ ഗോപിനാഥ് എന്നിവർ സംസാരിച്ചു.