മട്ടാഞ്ചേരി: കരുവേലിപ്പടി ടാഗോർ ലൈബ്രറിയിൽ സാഹിത്യവേദി സംഘടിപ്പിച്ച വായന കൂട്ടായ്മയിൽ ജയൻ പി. രാമകൃഷ്ണന്റെ പുസ്തകങ്ങൾ ചർച്ച ചെയ്തു. എം.കെ.നിഷ ഉദ്ഘാടനം ചെയ്തു. ടാഗോർ സാഹിത്യ വേദി പ്രസിഡന്റ് സീന മാധവൻ അദ്ധ്യക്ഷത വഹിച്ചു. സുധീഷ് ഷേ ണായി, സമദ് പനയപ്പിള്ളി, എം.ആർ. ശശി, ഷഹീർ അലി , വി.സി .ജോസഫ് , പി. വി .വിമൽകുമാർ , കെ.എഫ്. ജോസഫ് , ഈ . കെ .ബഷീർ എന്നിവർ ചർച്ചയിൽ സംസാരിച്ചു. സാഹിത്യ വേദി സെക്രട്ടറി പി.പി. ജയപ്രകാശ് സ്വാഗതവും സി. എസ്. ജോസഫ് നന്ദിയും പറഞ്ഞു.