അങ്കമാലി: നായത്തോട് സൗത്തിൽ ഡി.വൈ.എഫ്. ഐ സംഘടിപ്പിക്കുന്ന കെ.ആർ. കുമാരൻ മാസ്റ്റർ, വി.കെ. കറപ്പൻ സ്മാരക പത്താമത് അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഫൈനൽ ഇന്ന് രാത്രി 8ന് നടക്കും പെരിയാർ റൈസ് കാലടിയും ബ്രദേഴ്സ് ചാലക്കുടിയും തമ്മിലാണ് കലാശപോരാട്ടം. നായത്തോട് എ. കെ. ജി ഫ്ലഡ്ലിറ്റ് ഗ്രൗണ്ടിൽ വൈകിട്ട് 7 മണിക്ക് വെറ്ററൻസ് ഫൈനൽ മത്സരം. 7.30 ന് പ്രാദേശിക ടീമുകളുടെ ഫൈനലും നടക്കും.