ranjith

അങ്കമാലി: ഇരുചക്ര വാഹനമോഷണക്കേസിൽ തിരുവനന്തപുരം രാമപുരം കുഞ്ഞുവീട്ടുവിളാകം ഓലിക്കോട് വീട്ടിൽ സഞ്ജിത്തിനെ (33) അങ്കമാലി പൊലീസ് പിടികൂടി. കഴിഞ്ഞ 5ന് റെയിൽവേ സ്റ്റേഷൻ റോഡിൽ നിന്നാണ് ബുള്ളറ്റ് മോഷ്ടിച്ച് കടന്നത്. എറണാകുളം ബാനർജി റോഡിൽ നിന്നാണ് പിടികൂടിയത്. പിടികൂടുമ്പോൾ ഇയാളുടെ കൈവശം രണ്ട് ലാപ്ടോപ്പുകളും നോട്ട് പാഡും ഉണ്ടായിരുന്നു. ചോദ്യംചെയ്യലിൽ ഇവ തിരുവനന്തപുരം മെഡിക്കൽ കോളേജ് മെൻസ് ഹോസ്റ്റലിൽനിന്ന് മോഷ്ടിച്ചതാണെന്ന് പ്രതി വെളിപ്പടുത്തിയെന്ന് പൊലീസ് പറഞ്ഞു. നിരവധി കേസുകളിലെ പ്രതിയാണ്.

ഇൻസ്പെക്ടർ പി. ലാൽകുമാർ, എസ്.ഐ റോയി, സീനിയർ സി.പി.ഒമാരായ ടി.പി. ദിലീപ്കുമാർ, എം.എം. കബീർ, പി.വി. വിജീഷ്, അജിത തിലകൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.