കൊച്ചി: ഫാർമേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തുന്ന സൗജന്യ കൃഷി പരിശീലവും കാർഷികമേളയ്ക്കം എറണാകുളത്ത് തുടക്കമായി. എറണാകുളം വഞ്ചി സ്‌ക്വയറിൽ ആരംഭിച്ച പരിപാടിയിൽ മുന്നൂറിൽപ്പരം സ്വദേശിയും വിദേശിയുമായ ഫലപുഷ്പ തൈകളും മില്ലറ്റിന്റെ മൂല്യവർദ്ധിത ഉത്പന്നങ്ങളും കൃഷിക്കാവശ്യമായ മറ്റ് അനുബന്ധ വസ്തുക്കളുടെ വില്പനയും പ്രദർശനമാണ് നടക്കുന്നത്. 18ന് കാർഷിക പരിശീലനവും 20ന് കൃഷി പരിശീലനവും നടക്കും. ഹരിതകേന്ദ്രം, മൾട്ടി കമ്മ്യൂഡിറ്റി എക്‌സ്‌ചേഞ്ച്, എനർജി മാനേജ്‌മെന്റ് സെന്റർ, കട്ടപ്പന വുമൺസ് ക്ലബ്, സൗത്ത് സൺ അഗ്രികൾച്ചർ ഫാം മണ്ണുത്തി എന്നിവയുമായി സഹകരിച്ചാണ് പരിപാടി.