y

മരട്: ദേശീയ അസംഘടിത തൊഴിലാളി യൂണിയൻ കോൺഗ്രസ് മരട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ ഭരണഘടന വിരുദ്ധമായ പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. മരട് നഗരസഭാ ചെയർമാൻ ആന്റണി ആശാൻപറമ്പിൽ ഉദ്ഘാടനം ചെയ്തു. മരട് മണ്ഡലം യൂണിയൻ പ്രസിഡന്റ് നജീബ് താമരക്കുളം അദ്ധ്യക്ഷനായി. ഡി.സി.സി ജനറൽ സെക്രട്ടറി ആർ.കെ. സുരേഷ്ബാബു, അഖിലേന്ത്യ മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ആന്റണി കളരിക്കൽ, മണ്ഡലം പ്രസിഡന്റ് സി.ഇ. വിജയൻ, തൃപ്പൂണിത്തുറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് പി.പി. സന്തോഷ്, കൗൺസിലർ ചന്ദ്രകലാധരൻ തുടങ്ങിയവർ പങ്കെടുത്തു.