thob

ആലങ്ങാട് : ആലങ്ങാട് ഗ്രാമപഞ്ചായത്ത് കൃഷി ഭവൻ കാർഷിക കർമ്മസേനയുടെനേതൃത്വത്തിൽ ജൈവരീതിയിൽ കൃഷിചെയ്തു ഉത്പാദിപ്പിച്ച അരി 'ആലങ്ങാടൻ കുത്തരി' എന്ന പേരിൽ വിപണനം ആരംഭിച്ചു. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ് വിപണനോദ്ഘാടനം നിർവഹിച്ചു. ആലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് പി.എം. മനാഫ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കെ.വി. രവീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ആർ. രാധാകൃഷ്ണൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത പുരുഷൻ, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ പി.ആർ. ജയകൃഷ്ണൻ, സുനി സജീവൻ, ജനപ്രതിനിധികളായ എൽസ ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു.