മൂവാറ്റുപുഴ: ഉന്നക്കുപ്പ ഇല്ലത്തുമല ഭഗവതി ശാസ്താ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം 18ന് തുടങ്ങും. എല്ലാ ദിവസവും രാവിലെ 6ന് ഗണപതിഹോമം, 7ന് വിശേഷാൽ പൂജകൾ. നാളെ വൈകിട്ട് 4 ന് താലപ്പൊലി ഘോഷയാത്ര. രാത്രി 7ന് ദീപാരാധന, 8ന് അന്നദാനം, മൂവാറ്റുപുഴ നാട്യരസ സ്കൂൾ ഒഫ് ഡാൻസിന്റെ കലാപരിപാടികൾ. ചൊവ്വാഴ്ച രാവിലെ 9ന് കലശപൂജ, കലശാഭിഷേകം, ചുറ്റുവിളക്ക്, നിറമാല, വൈകിട്ട് 6.30ന് ദീപാരാധന, 7ന് ആധ്യാത്മിക പ്രഭാഷണം. രാത്രി 8ന് പാല സൂപ്പർ ബീറ്റ്സിന്റെ ഗാനമേള.