പെരുമ്പാവൂർ: കൂവപ്പടി പഞ്ചായത്ത് മൂന്നാം വാർഡിൽ തോട്ടുവ - കൃഷ്ണൻകുട്ടി റോഡിന്റെ നിർമ്മാണോദ്ഘാടനം അഡ്വ.എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അരവിന്ദ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം.ഒ. ജോസ്, വാർഡ് മെമ്പർ പി.വി. സുനിൽ, വികസനസമിതി അംഗങ്ങളായ പി.സി.സന്തോഷ്, പൈലി കല്ലൂക്കാരൻ, പൗലോസ് ചെട്ടിയാടൻ, ജോയി ചക്കിയാൻ എന്നിവർ സംസാരിച്ചു.