പെരുമ്പാവൂർ: ചേരാനല്ലൂർ ധർമ്മ പരിപാലനസഭയ്ക്ക് കീഴിലെ ഇടവൂർ യു.പി സ്‌കൂളിന്റെ 105-ാം വാർഷികാഘോഷം നടത്തി. വിരമിക്കുന്ന ഹെഡ്മിസ്ട്രസ് കെ.സി. ടെൻസി, അദ്ധ്യാപിക കെ.എസ്. അനിത എന്നിവർക്ക് യാത്രഅയപ്പ് നൽകി. ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ പി.എസ്. അജയകുമാർ അദ്ധ്യക്ഷത വഹിച്ചു. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, ഒക്കൽ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ഷിയാസ്, ജില്ലാ പഞ്ചായത്ത് അംഗം ശാരദ മോഹൻ, കെ. അജയകുമാർ, രാജേഷ് മാധവൻ, എം.കെ. രാജേഷ്, ഇ.എസ്. സനൽ, എ.എസ്. ബൈജു എന്നിവർ സംസാരിച്ചു.