പെരുമ്പാവൂർ: വളയൻചിറങ്ങര, ശ്രീശങ്കര വിദ്യാപീഠം കോളേജിൽ നാഷണൽ സേഫ്റ്റി ഡേയുടെ ഭാഗമായി ഡിപ്പാർട്ട്മെന്റ് ഒഫ് ടൂറിസം സ്റ്റഡീസ്, കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി, നാസണൽ സർവീസ് സൊസൈറ്റി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ മിനി മാരത്തൺ സംഘടിപ്പിച്ചു. മാരത്തൺ താരം അഷറഫ് ഉദ്ഘാടനം ചെയ്തു. ശ്രീശങ്കര വിദ്യാപീഠം കോളേജിലെ വിദ്യാർത്ഥികളായ വികാസ് കൃഷ്ണ ഒന്നാം സ്ഥാനവും അരുൺ രാജ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.