പെരുമ്പാവൂർ: പുല്ലുവഴി നങ്ങേലിപ്പടി ഋഷികുലം ചാരിറ്റബിൾ ട്രസ്റ്റിന് കീഴിലെ ശാരദാദേവി ക്ഷേത്രത്തിലെ 11- ാം പ്രതിഷ്ഠാ വാർഷികോത്സവത്തിന് ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ ഭദ്രദീപം കൊളുത്തി. ക്ഷേത്രം മേൽശാന്തി രവീന്ദ്രൻ, സുധർമ്മൻ കുമ്പിടി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് അഡ്വ. കാർണിഷ്, അഡ്വ. ഇ. ജിജോ ബാൽ, പി.കെ. ശിവദാസ്, സണ്ണി തിരുത്തിക്കുന്നേൽ, മിനി മൂഴിയാംപറമ്പിൽ, വാർഡ് മെസർ സിൻസി ബാബു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.