drygs

പെരുമ്പാവൂർ: ഒന്നരക്കിലോ കഞ്ചാവുമായി രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ പൊലീസ് പിടിയിൽ. അസാം നൗഗവ് ജൂറിയ സ്വദേശി റൂഹുൽ അമീൻ (44), ബീഹാർ വെസ്റ്റ് ചമ്പാരൻ സ്വദേശി സുരേന്ദ്ര പട്ടേൽ (56) എന്നിവരെയാണ് പെരുമ്പാവൂർ പൊലീസ് പിടികൂടിയത്.

ഒക്കൽ കാരിക്കോട് ഭാഗത്ത് വീട് വാടകയ്ക്ക് എടുത്തായിരുന്നു ഇവർ ലഹരിമരുന്ന് വ്യാപാരം നടത്തിയിരുന്നത്. അസാമിൽ നിന്ന് തീവണ്ടി മാർഗം എത്തിച്ചിരുന്ന കഞ്ചാവ്

മുറിയ്ക്കകത്ത് പ്രത്യേക അറയിലാണ് സൂക്ഷിച്ചിരുന്നത്. ചെറിയ പൊതികളാക്കി രണ്ടായിരം രൂപയ്ക്കായിരുന്നു വില്പന. പൊലീസ് നിരീക്ഷണത്തിലായിരുന്നു പ്രതികൾ. എ.എസ്.പി മോഹിത് റാവത്ത്, ഇൻസ്പെക്ടർ കെ.എം.രാജേഷ്, എസ്.ഐമാരായ വി.വിദ്യ, ഒ.എ.രാധാകൃഷ്ണൻ, എ.എസ്.ഐ പി.എ. അബ്ദുൾ മനാഫ്, സീനിയർ സി.പി.ഒമാരായ ടി.എൻ. മനോജ് കുമാർ ടി.എ. അഫ്സൽ, ബെന്നി ഐസക് എന്നിവർ പ്രത്യേക അന്വേഷണ സംഘത്തിലുണ്ടായിരുന്നു.