പെരുമ്പാവൂർ: വെങ്ങോല പഞ്ചായത്തിലെ കുടിവെള്ളപ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട്

യു .ഡി.എഫ്,​ എൽ.ഡി.എഫ് അംഗങ്ങൾ പി.ഡബ്ളിയു.ഡി ഓഫീസ് ഉപരോധിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ് ഷിഹാബ് പള്ളിക്കൽ, വൈസ് പ്രസിഡന്റ്‌​ ഷെമീദ് ഷെരിഫ്, വാർഡ് മെമ്പർമാരായ കെ.ഇ. കുഞ്ഞുമുഹമ്മദ്, എ.എം. സുബൈർ, പി.പി. എൽദോസ്, എൻ. ബി. ഹമീദ്, അബ്‌ദുൾ ജലാൽ, വാസന്തി രാജേഷ്, ഷംല നാസർ, നാസിമ റഹിം, പ്രീതി വിനയൻ, ബേസിൽ കുര്യാക്കോസ്, എം.പി. സുരേഷ് എന്നിവർ നേതൃത്വം നൽകി.