പെരുമ്പാവൂർ: ടൗൺ ബൈപ്പാസ് ഒന്നാംഘട്ട നിർമ്മാണത്തിന്റെ ടെൻഡർ നടപടി പൂർത്തിയായതായി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽവരുന്നതിനാൽ നിർമ്മാണോദ്ഘാടനം പിന്നീട് നടത്തുമെന്ന് എം.എൽ.എ പറഞ്ഞു. 22.76 കോടി രൂപയാണ് റോഡ് നിർമ്മാണത്തിന് അനുവദിച്ചത്.