പെരുമ്പാവൂർ: ലോക നദിദിനത്തിൽ പരിസ്ഥിതിപഠനത്തിന്റെ ഭാഗമായി പെരിയാർ സന്ദർശിച്ച് കോടനാട് ബസേലിയോസ് പബ്ലിക് സ്കൂൾ വിദ്യാർത്ഥികൾ. കുട്ടികൾക്ക് മാർഗ നിർദ്ദേശങ്ങളുമായി നാട്ടുകാരും വനപാലകരും ഒപ്പം ചേർന്നപ്പോൾ നദിതീരം പരിസ്ഥിതി പഠനത്തിന്റെ ആദ്യവേദിയായി.

കേരളത്തിലെ നദികളുടെ ചരിത്രം, പുഴ മലിനമാക്കുന്നതിന്റെ ദൂഷ്യവശങ്ങൾ, നദിവഴി വരുന്ന ദുരന്തങ്ങൾ, മുൻകരുതലുകൾ, പുഴയുമായി ബന്ധപ്പെട്ട ഗാനങ്ങൾ തുടങ്ങിയവ പഠനവിഷയങ്ങളായി.

പ്രളയകാലത്ത് ദുരന്തനിവാരണ സംഘത്തിൽ അംഗമായിരുന്ന
പി.ബി.വിനോദ് തോട്ടുവ, സ്പെഷ്യൽ ഫോറസ്റ്റ് ഓഫീസർ എ.എസ്. വിനയൻ, പി.എസ്. രമണി തുടങ്ങിയവർ ക്ലാസെടുത്തു.

തമീൻ കെ. മുഹമ്മദ്, പി. പ്രദീപ്, നിഖിൽ ജോസ്, ഗീതു പ്രകാശ്, ബെർട്ടിന മാത്യു, എം.എച്ച്. സൂര്യ, സ്കൂൾ മാനേജർ തോമസ് പോൾ റമ്പാൻ എന്നിവർ നേതൃത്വം നൽകി.