കുറുപ്പംപടി: മുടക്കുഴ പഞ്ചായത്തിലെ എ.കെ.പി നഗർ റോഡ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഡോളി ബാബു, പഞ്ചായത്ത് അംഗങ്ങളായ ജോസ് എ.പോൾ, വൽസ വേലായുധൻ, റോഷ്നി എൽദോ, പി.എസ്. സുനിത്ത്, രജിത ജയ്മോൻ എന്നിവർ സംസാരിച്ചു.