പെരുമ്പാവൂർ: പെരുമ്പാവൂർ നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലും നഗരസഭയിലുമായി 82 സ്ഥലങ്ങളിൽ ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നതിന് ഒരു കോടി എഴുപത്തിയഞ്ചു ലക്ഷം രൂപ അനുവദിച്ചതായി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. ഹൈമാസ്റ്റ് ലൈറ്റുകൾ അടുത്തയാഴ്ച മുതൽ സ്ഥാപിച്ചുതുടങ്ങും.