hospital

കൊച്ചി: അമൃത ആശുപത്രിയിൽ സ്ത്രീകൾക്കായി 'പ്രതീക്ഷ ' മൾട്ടി സ്‌പെഷ്യാലിറ്റി ക്ലിനിക് ആരംഭിച്ചു. ജെബി മേത്തർ എം.പി, ഗൈനക്കോളജിസ്റ്റ് ഡോ.ഷീല നമ്പ്യാർ എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. ഡോ. പ്രിയ നായർ, ഡോ.സരിത ശേഖർ, ഡോ. നിഷ ഭവാനി, ഡോ.എം.കെ. ജാനു, ഡോ. കെ.പി. ലക്ഷ്മി തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. സ്ത്രീകൾക്ക് സമഗ്രചികിത്സ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ചിരിക്കുന്ന മൾട്ടി സ്‌പെഷ്യാലിറ്റി ക്ലിനിക്കിൽ കാർഡിയോളജി, എൻ‌ഡോക്രൈനോളജി, ഗ്യാസ്‌ട്രോ എൻട്രോളജി, ഗൈനക്കോളജി, അഡോളസെന്റ് ഹെൽത്ത്, സൈക്യാട്രി, സൈക്കോളജി, ഫിസിക്കൽ മെഡിസിൻ, ക്ലിനിക്കൽ ന്യൂട്രീഷൻ വിഭാഗങ്ങളിലെ വിദഗ്ദ്ധരുടെ സേവനം ലഭ്യമാകും.