
കൊച്ചി : പുസ്തക പ്രസാധക രംഗത്ത് പുത്തൻ ആശയങ്ങളുമായി മലയാള മനസ് എന്ന പുസ്തക പ്രസാധക സംഘം ബോൾഗാട്ടി പാലസിൽ നടന്ന ചടങ്ങിൽ പ്രൊഫ. എം.കെ. സാനു ഉദ്ഘാടനം ചെയ്തു. അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസിലെ ന്യൂറോ മേധാവിയും എഴുത്തുകാരനുമായ ഡോ. ആനന്ദ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ചലച്ചിത്രതാരം ശേഷിക മാധവ് മുഖ്യ
അഥിതിയായി. ഡോ.ആശ ഗോപാലകൃഷ്ണൻ, സിനിമ നിർമ്മാതാവ് സുനിൽ അമൃത, ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസ് അഡ്മിനിസ്‌ട്രേറ്റർ ഡോ.ജഗ്ഗുസ്വാമി, സദാശിവകൃഷ്ണ , അസോ.എഡിറ്റർ ശശി കളരിയേൽ, അഡ്വ.ശ്രീജ ജോഷിദേവ്, രഞ്ജിത്ത് ഭദ്രൻ, അജോയ് കോട്ടയം എന്നിവർ സംസാരിച്ചു.