കൊച്ചി: ദേശീയപാത 66ന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് ചേരാനല്ലൂർ പഞ്ചായത്ത് മേഖലയിൽ ഉന്നയിച്ച വിഷയങ്ങളിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഹൈക്കോടതി അഡ്വക്കേറ്റ് കമ്മിഷനെ നിയോഗിച്ചു. ചേരാനല്ലൂർ മുഹിയുദ്ദീൻ ജുമാ മസ്ജിദ് ഫയൽ ചെയ്ത ഹർജിയിൽ ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്റേതാണ് ഉത്തരവ്. ആഡ്വ.സായൂജ്യ രാധാകൃഷ്ണനെയാണ് അഭിഭാഷക കമ്മിഷനായി നിയമിച്ചിരിക്കുന്നത്.
ആദ്യത്തെയും ഇപ്പോഴത്തെയും ദേശീയപാതയുടെ അവസ്ഥ എന്ത്, സർവീസ് റോഡ്,കാന,നടപ്പാത എന്നിവയുടെ നിർമ്മാണം,അംഗീകരിച്ച പ്ലാൻ ലംഘിച്ചാണോ നിർമ്മാണം നടക്കുന്നത് തുടങ്ങിയ വിഷയങ്ങളിൽ റിപ്പോർട്ട് നൽകാൻ അഭിഭാഷക കമ്മിഷനെ നിയമിക്കണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം.
ദേശിയപാത അതോറിറ്റിയിൽ നിന്ന് വിരമിച്ച റിട്ടേയേർഡ് ഓഫീസറുടെ സഹായത്തോടെ പരിശോധന നടത്തമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.