ramachandran-

ആലുവ: രജിസ്ട്രഷൻ വകുപ്പിൽ പരിഷ്ക്കാരങ്ങൾ നടത്തുമ്പോൾ ആധാരം എഴുത്തുകാരുടെ തൊഴിൽ സംരക്ഷിക്കുമെന്ന് രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. ആധാരം എഴുത്ത് അസോസിയേഷൻ ജില്ല സമ്മേളനം ആലുവ ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് എ.കെ. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ അവാർഡ് വിതരണം അൻവർ സാദത്ത് എം.എൽ.എയും ചികിത്സ ധനസഹായ വിതരണം മുൻസിപ്പൽ ചെയർമാൻ എം.ഒ. ജോണും നിർവഹിച്ചു. സംസ്ഥാന പ്രസിഡന്റ് കെ.ജി. ഇന്ദുകലാധരൻ, ജനറൽ സെക്രട്ടറി എ. അൻസാർ, ട്രഷറർ സി.പി. അശോകൻ, സംസ്ഥാന സെക്രട്ടറി ടി.വി അനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.