കൊച്ചി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ കുടുംബശ്രീയെ ഉപയോഗിച്ച് പ്ലാൻ ഫെസിലിറ്റേഷൻ സെന്റർ തുടങ്ങാനുള്ള സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് ലൈസൻസ്ഡ് എൻജിനിയേഴ്‌സ് ആൻഡ് സൂപ്പർവൈസേഴ്‌സ് ഫെഡറേഷൻ (ലെൻസ്‌ഫെഡ്) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ സെക്രട്ടേറിയറ്റ് മാർച്ചും ധർണയും നടത്തും.

രാവിലെ 9.30 ന് പാളയം രക്തസാക്ഷി മണ്ഡപത്തിനു മുന്നിൽ നിന്ന് മാർച്ച് തുടങ്ങും. 10 ന് എം.വിൻസെന്റ് എം.എൽ.എ ധർണ ഉദ്ഘാടനം ചെയ്യും. ലെൻസ്‌ഫെഡ് സംസ്ഥാന പ്രസിഡന്റ് സി.എസ്. വിനോദ്‌കുമാർ അദ്ധ്യക്ഷത വഹിക്കും.