കൊച്ചി: എറണാകുളം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഫെബ്രുവരി 23ന് മരിച്ച വിജയന്റെ (70) മൃതദേഹം ഏറ്റെടുക്കാൻ ആളില്ലാതെ മോർച്ചറിയിൽ.
ഫെബ്രുവരി 21ന് എറണാകുളം ജനറൽ ആശുപത്രിയിൽനിന്ന് റഫർചെയ്ത് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചതാണ്. പേര് വിജയൻ എന്നതിൽ കൂടുതൽ യാതൊരു വിവരവും ആശുപത്രിയിൽ ഇല്ല. ആളെ തിരിച്ചറിയുന്നതിനും മൃതദേഹം ഏറ്റെടുക്കാനും ബന്ധുമിത്രാദികൾ ആരും എത്താത്തതിനാലാണ് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയത്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ അറിയിക്കണമെന്ന് എറണാകുളം സെൻട്രൽ പൊലീസ് അറിയിച്ചു.