kidenyaster
ലോക വൃക്ക ദിനത്തോടനുബന്ധിച്ച് വൃക്ക രോഗികളെ സഹായിക്കാൻ കൊച്ചി ആസ്റ്റർ മെഡ്‌സിറ്റി സംഘടിപ്പിച്ച എക്‌സിബിഷനിൽ നിന്ന്

കൊച്ചി: വൃക്ക രോഗികൾക്ക് കലാ സൃഷ്ടികൾ പ്രദർശിപ്പിക്കാൻ വേദിയൊരുക്കി ആസ്റ്റർ മെഡ്‌സിറ്റി. ലോക വൃക്കദിനാചരണത്തോടനുബന്ധിച്ചായിരുന്നു വൃക്ക മാറ്റിവെച്ച രോഗികൾക്കും മെഡ്സിറ്റിയിൽ ഡയാലിസിസിന് വിധേയരാകുന്നവർക്കും വേണ്ടി പ്രത്യേക പ്രദർശന വിപണന മേള സംഘടിപ്പിച്ചത്.

ആശുപത്രിയിൽ ഒരുക്കിയ എക്‌സിബിഷനിൽ രോഗികൾ സ്വന്തമായി നിർമ്മിച്ച കലാസൃഷ്ടികളും കരകൗശല വസ്തുക്കളും വിവിധയിനം ഭക്ഷ്യ വസ്തുക്കളും മൂല്യവർദ്ധി​ത ഉത്പന്നങ്ങളും കാണാനും വാങ്ങാനുമുള്ള അവസരം ഉണ്ടായിരുന്നു.

42 പീഡിയാട്രിക് കിഡ്‌നി ട്രാൻസ്പ്ലാന്റ് ഉൾപ്പെടെ 412 വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയകളാണ് ഇതിനോടകം വിജയകരമായി പൂർത്തിയാക്കിയിട്ടുള്ളത്. ഇതിൽ 276 എണ്ണം നടത്തിയത് റോബോട്ടിക് സാങ്കേതിക വിദ്യയുടെ സഹായത്തോടെയായിരുന്നു.