bjp
ബി.ജെ.പി എറണാകുളം ലോക്‌സഭാ നേതൃയോഗം സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ.എസ്. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു. അഡ്വ. നാരായണൻ നമ്പൂതിരി, അഡ്വ. കെ.എസ്. ഷൈജു, കെ.വി.എസ്. ഹരിദാസ് തുടങ്ങിയവർ വേദിയിൽ

കൊച്ചി: ലോക‌്‌സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാന രാഷ്ട്രീയത്തിന്റെ ഗതിമാറ്റിയെഴുതുമെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ.എസ്. രാധാകൃഷ്ണൻ പറഞ്ഞു. ബി.ജെ.പി എറണാകുളം ലോക്‌സഭാ മണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എൽ.ഡി.എഫ്, യു.ഡി.എഫ് എന്നതിനപ്പുറം നരേന്ദ്രമോദിയുടെ വികസനത്തിന് പിന്തുണ നൽകുന്ന വിധിയെഴുത്താകും ഇത്തവണ സംഭവിക്കുക. കേന്ദ്രത്തിൽ നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ എൻ.ഡി.എ വലിയ ഭൂരിപക്ഷത്തോടെ ഭരണം നിലനിറുത്തുമെന്ന് സാധാരണ മലയാളിപോലും ചിന്തിക്കുന്നു. അഭിപ്രായ സർവേകൾ എൻ.ഡി.എയ്ക്ക് കേരളത്തിൽ വോട്ട് ഷെയറിൽ വൻ കുതിച്ചുചാട്ടവും രണ്ടിലധികം സീറ്റുകളും ഇപ്പോൾത്തന്നെ പ്രവചിക്കുന്നു. ഇത് കേരളത്തിലെ രാഷ്ട്രീയമാറ്റത്തിന്റെ സൂചനയാണെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി ജില്ലാ ഓഫീസിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജു അദ്ധ്യക്ഷത വഹിച്ചു.
ലോക്‌സഭാ മണ്ഡലം ഇൻചാർജും സംസ്ഥാന വക്താവുമായ അഡ്വ. നാരായണൻ നമ്പൂതിരി, സംസ്ഥാനവക്താവ് കെ.വി.എസ് ഹരിദാസ്. സംസ്ഥാന സമിതിഅംഗം എൻ.പി. ശങ്കരൻകുട്ടി, മേഖലാ സംഘടനാ സെക്രട്ടറി എൽ. പത്മകുമാർ, ജില്ലാ ജനറൽ സെക്രട്ടറി എസ്. സജി എന്നിവർ പ്രസംഗിച്ചു.