uti

കൊച്ചി: താരമ്യേന താഴ്ന്ന നിലയിൽ ട്രേഡ് ചെയ്യുന്നതിനാൽ സുരക്ഷാ മാർജിൻ പ്രദാനം ചെയ്യുന്നതും ശക്തവുമായ കമ്പനികളിൽ നിക്ഷേപിച്ച് വൈവിദ്ധ്യപൂർണമായ പോർട്ട്‌ഫോളിയോ ലഭ്യമാക്കുന്ന പദ്ധതിയാണ് യു.ടി.ഐ ലാർജ് ആൻഡ് മിഡ് ക്യാപ് ഫണ്ട്. പദ്ധതിയുടെ 35 ശതമാനമെങ്കിലും ലാർജ് ക്യാപ്, മിഡ് ക്യാപ് വിഭാഗങ്ങളിലെ ഓഹരി, ഓഹരി അനുബന്ധ നിക്ഷേപങ്ങളായിരിക്കും. ലാർജ് ക്യാപ് നിക്ഷേപങ്ങളിലൂടെ സ്ഥിരതയും മിഡ് ക്യാപ്, സ്‌മോൾ ക്യാപ് നിക്ഷേപങ്ങളിലൂടെ ഉയർന്ന വളർച്ചയുമാണ് നേടാൻ ശ്രമിക്കുന്നത്. 2009ൽ ആരംഭിച്ച ഈ പദ്ധതിയിൽ 2024 ഫെബ്രുവരി വരെ ആകെ 2600 കോടി രൂപയുടെ ആസ്തിയാണുളളത്. ഇതിൽ 51 ശതമാനം ലാർജ് കാപിലും 40 ശതമാനം മിഡ്കാപിലുമാണ് നിക്ഷേപിച്ചിരിക്കുന്നത്.