
കൊച്ചി: വിപ്രോ യാർഡ്‌ലി ലണ്ടൻ, ഷവർ ജെല്ലുകളുടെയും ക്ലിയർ ജെൽ ബാറുകളുടെയും പുതിയ ശ്രേണി അവതരിപ്പിച്ചു. സ്പാ പോലെയുള്ള അനുഭവവും ഉറപ്പ് നൽകുന്ന ഫ്ളോറൽ ഓയിൽ അടങ്ങിയതാണ് പുതിയ ശ്രേണി. ഏതുതരം ചർമ്മമുള്ളവർക്കും അനുയോജ്യമായ ഈ ഉത്പന്നങ്ങൾ സിലിക്കണുകളും പാരബെനുകളും മുക്തമായതാണ്. 125 ഗ്രാമിന്റെ ക്ലിയർ ജെൽ ബാറിന് 95 രൂപയും 250 മില്ലി ഷവർ ജെല്ലിന് 225 രൂപയുമാണ് വില. ഐറിസ് ആൻഡ് വയലറ്റ് , ഗാർഡനിയ ആൻഡ് വാട്ടർലിലി , പിയോണി ആൻഡ് യലാങ് യലാംഗ്,, ലില്ലി ഒഫ് വാലി ആൻഡ് ഫ്രാങ്കിപാനി എന്നിങ്ങനെ നിരവധി സുഗന്ധങ്ങളിൽ ക്ലിയർ ജെൽ ബാറുകളും ഷവർ ജെല്ലും ലഭ്യമാണ്.
സുഗന്ധപൂരിതമായ യാർഡ്‌ലി ഷവർ ജെൽസ്, ക്ലിയർ ജെൽ ബാറുകൾ അവതരിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്ന് യാർഡ്‌ലി ഇന്ത്യയുടെയും തായ്‌ലൻഡിന്റെയും സീനിയർ വൈസ് പ്രസിഡന്റും ബിസിനസ് മേധാവിയുമായ മനീഷ് വ്യാസ് പറഞ്ഞു.