
കൊച്ചി: ഇന്ത്യയിലെ മുൻനിര എൻജിനീയറിംഗ് കമ്പനിയായ ട്രാൻസ് റെയിൽ ലൈറ്റിംഗ് ലിമിറ്റഡ് പ്രാരംഭ ഓഹരി വില്പനയ്ക്ക് (ഐ.പി.ഒ) അനുമതി തേടി സെബിയ്ക്ക് അപേക്ഷ നൽകി. ഓഹരി ഒന്നിന് രണ്ട് രൂപ മുഖവിലയുള്ള 450 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും പ്രമോട്ടർമാരുടെ 10,160,000 ഇക്വിറ്റി ഓഹരികളുടെ ഓഫർ ഫോർ സെയിലുമാണ് ഐ.പി.ഒയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇൻഗ വെഞ്ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, ആക്‌സിസ് ക്യാപിറ്റൽ ലിമിറ്റഡ്, എച്ച്ഡിഎഫ്‌സി ബാങ്ക് ലിമിറ്റഡ്, ഐഡിബിഐ ക്യാപിറ്റൽ മാർക്കറ്റ്‌സ് & സെക്യൂരിറ്റീസ് ലിമിറ്റഡ് എന്നിവരാണ് ഐ.പി.ഒയുടെ ബുക്ക് റണ്ണിംഗ് ലീഡ് മനേജർമാർ.