കൊച്ചി : ഗായകൻ ജാസി ഗിഫ്റ്റിനെ പാടാൻ അനുവദിക്കാതിരുന്ന

കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജ് പ്രിൻസിപ്പിലിന്റെ നടപടിയിൽ യുവകലാസാഹിതി സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു.
ഏതു മാനദണ്ഡത്തിന്റെ പേരിലാണ് കലാവിഷ്‌കാരം തടഞ്ഞതെന്നറിയാൻ പൊതുസമൂഹത്തിന് അവകാശമുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു.