 
കൊച്ചി: ആരോഗ്യമുള്ള വൃക്കയെന്ന പ്രമേയവുമായി അസോസിയേഷൻ ഒഫ് കൊച്ചിൻ നെഫ്രോളജിസ്റ്റും വി.പി.എസ് ലേക്‌ഷോർ ഹോസ്പിറ്റലും ചേർന്ന് സംഘടിപ്പിച്ച വാക്കത്തൺ ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. ലേക് ഷോർ എം.ഡി എസ്.കെ. അബ്ദുള്ള ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ഡോക്ടർമാരായ ജോർജി കെ നൈനാൻ, മാമൻ എം. ജോൺ, ജയന്ത് തോമസ് മാത്യു, ബിനു ഉപേന്ദ്രൻ, രാജേഷ് ആർ. നായർ എന്നിവർ ഇതോടനുബന്ധിച്ച് നടന്ന യോഗത്തിൽ ക്ലാസെടുത്തു. വാക്കത്തണിൽ 300 പേർ പങ്കെടുത്തു. വാക്കത്തണിന്റെ ഭാഗമായി സംഘടിപ്പിച്ച സുംബ നൃത്തത്തിലും വ്യായാമപരിപാടികളിലും മികച്ച ജനപങ്കാളിത്തം ഉണ്ടായിരുന്നു.