inaguration
ലോക ഗ്ലോക്കോമ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും സൗജന്യ ഗ്ലോക്കോമ തിമിരരോഗ നിർണയ ക്യാമ്പും രാമമംഗലം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: ലോക ഗ്ലോക്കോമ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും സൗജന്യ ഗ്ലോക്കോമ തിമിരരോഗ നിർണയ ക്യാമ്പും രാമമംഗലം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ അനൂപ് ജേക്കബ് എം.എൽ.എ നിർവഹിച്ചു. പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിത എൽദോസ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ ആശുപത്രി ഒഫ്താൽമിക് സർജൻ ഡോ. ലിജി സൂസൻ തോമസ് വിഷയാവതരണം നടത്തി. രാമമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.വി. സ്റ്റീഫൻ ഗ്ലോക്കോമ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. രാമമംഗലം സി.എച്ച്.സി ജീവനക്കാർ നിർമ്മിച്ച കണ്ണും കരുതലും എന്ന് ഷോർട്ട് ഫിലിം എം.എൽ.എ റിലീസ് ചെയ്തു. നഴ്സിംഗ് വിദ്യാർത്ഥികളുടെ ഫ്ലാഷ് മോബ്, നേത്രാഞ്ജലി കവിതയുടെ നൃത്താവിഷ്കാരം ,ഗ്ലോക്കോമ ബോധവത്കരണ ഗാനങ്ങൾ എന്നിവ അവതരിപ്പിച്ച. സൗജന്യ ഗ്ലോക്കോമ തിമിര രോഗനിർണയ ക്യാമ്പും സംഘടിപ്പിച്ചു.