a

കൊച്ചി: അപാകതകൾ നിറഞ്ഞ കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് മിനിമം സ്റ്റാൻഡേർഡ് പരിഷ്‌കരിക്കണമെന്ന് ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യ സംസ്ഥാന ഘടകം ആവശ്യപ്പെട്ടു. കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് പ്രകാരം ആയുർവേദ സ്ഥാപനങ്ങൾക്കായി തയ്യാറാക്കിയ മിനിമം സ്റ്റാൻഡേർഡ് യാഥാർത്ഥ്യബോധമില്ലാത്തതും ചികിത്സിക്കാനുള്ള അവകാശം തടസപ്പെടുത്തുന്നതുമാണ്. ഉത്തരവ് പരിഷ്‌കരിക്കാൻ ആയുർവേദ സംഘടനകളുമായി ചർച്ച നടത്തണമെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സി.ഡി. ലീന, ജനറൽ സെക്രട്ടറി ഡോ. കെ.സി. അജിത് കുമാർ എന്നിവർ ആവശ്യപ്പെട്ടു.