 
കൊച്ചി: കൊച്ചി ആസ്ഥാനമായ ഓൾ ഇന്ത്യ സ്‌പൈസസ് എക്‌സ്‌പോർട്ടേഴ്‌സ് ഫോറവും (എ.ഐ.എസ്.ഇ.എഫ് ), ചേംബർ ഒഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയും സംയുക്തമായി ഗുഡ്ഗാവിൽ സംഘടിപ്പിച്ച ഏഴാമത് അന്താരാഷ്ട്ര സുഗന്ധവ്യഞ്ജന സമ്മേളനം സമാപിച്ചു.
ബി.സി.ജി ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറും സീനിയർ പാർട്ണറുമായ അഭിഖ് സിംഗി, മക്കോർമിക് ആൻഡ് കമ്പനിയുടെ പ്രസിഡന്റും സി.ഇ.ഒയുമായ ബ്രണ്ടൻ ഫോളി, നെസ്‌ലെ ഇന്ത്യ ലിമിറ്റഡിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ സുരേഷ് നാരായണൻ, എ.ഐ.എസ്.ഇ.എഫ് ചെയർമാൻ സഞ്ജീവ് ബിഷ്ത്, കൊച്ചിൻ ചേംബർ ഒഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി പ്രസിഡന്റ് ആനന്ദ് വെങ്കിട്ടരാമൻ, വേൾഡ് സ്‌പൈസ് ഓർഗനൈസേഷൻചെയർമാൻ രാംകുമാർ മേനോൻ, എ.ഐ.എസ്.ഇ.എഫ് വൈസ് ചെയർമാൻ ഇമ്മാനുവൽ നമ്പുശേരിൽ, മാൻ കാൻകോർ സി.ഇ.ഒ ഡോ. ജീമോൻ കോര എന്നിവർ സംസാരിച്ചു.