കൊച്ചി: മതഭീകരവാദത്തിന്റെ പ്രധാന കേന്ദ്രമായി കേരളം മാറിയെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.കെ.എസ്. രാധാകൃഷ്ണൻ പറഞ്ഞു. എറണാകുളം ലോക്‌സഭാ മണ്ഡലത്തിലെ ജനപ്രതിനിധികളുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും എതിരെയുള്ള അഴിമതി ആരോപണങ്ങൾ, ധൂർത്ത് തുടങ്ങിയവയും സംസ്ഥാനത്തിന് അപമാനമാണ്. കാലങ്ങളായി ഭരിക്കുന്ന ഇടത്- വലത് മുന്നണികളുടെ നയവൈകല്യങളാണ് ദു:സ്ഥിതിയിൽ എത്തിച്ചത്. പ്രധാനമന്ത്രി ആഗ്രഹിക്കും പോലെ രണ്ടക്ക സീറ്റുകൾ നേടി എൻ.ഡി.എ വിജയിക്കേണ്ടത് സംസ്ഥാനത്തിന്റെ നിലനിനിൽപ്പിന് അനിവാര്യമാണെന്നും പറഞ്ഞു.
സംസ്ഥാന വക്താവ് അഡ്വ. നാരായണൻ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി അഡ്വ. പി.എൽ. ബാബു, ജില്ലാ ജന. സെക്രട്ടറി എസ്.സജി എന്നിവർ പ്രസംഗിച്ചു.