
കൊച്ചി: ഗേറ്റ് (ഗ്രാഡുവേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനിയറിംഗ്) 2024 ഫലം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് പ്രസിദ്ധീകരിച്ചു. goaps.iisc.ac.in/loginൽ ഫലമറിയാം. കട്ട് ഓഫ് മാർക്കും ഇതോടൊപ്പം പ്രസിദ്ധീകരിച്ചു. 23 മുതൽ സ്‌കോർ കാർഡുകൾ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാവും.
ചാർട്ടേഡ് അക്കൗണ്ടൻസി പരീക്ഷ തീയതിയിൽ മാറ്റം
ലോക്‌സഭ തിരഞ്ഞെടുപ്പിനെ തുടർന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേഡ് അക്കൗണ്ടന്റ്‌സ് ഒഫ് ഇന്ത്യ (ICAI) നടത്താനിരുന്ന ചാർട്ടേഡ് അക്കൗണ്ടൻസി പരീക്ഷ തീയതിയിൽ മാറ്റം. പുതുക്കിയ ഷെഡ്യൂൾ നാളെ ICAI പ്രസിദ്ധീകരിക്കും. മുൻ നോട്ടിഫിക്കേഷൻ പ്രകാരം ജൂൺ 20, 22, 24, 26 ദിവസങ്ങളിലാണ് സി.എ ഫൗണ്ടേഷൻ പരീക്ഷ നടത്താൻ തീരുമാനിച്ചിരുന്നത്. മേയ് 3,5,7 തീയതികളിൽ ഇന്റർമീഡിയറ്റ് ഗ്രൂപ്പ്- 1 പരീക്ഷയും മേയ് 9,11,13 തീയതികളിൽ ഗ്രൂപ്പ് -2ന്റെ പരീക്ഷയും മേയ് 2,4,6 തീയതികളിൽ ഗ്രൂപ്പ്- 1 സി.എ ഫൈനൽ പരീക്ഷയും മേയ് 8,10,13 തീയതികളിൽ ഫൈനൽ ഗ്രൂപ്പ്- 2 പരീക്ഷയും എന്നായിരുന്നു തീരുമാനം.