 
മരട്: ഐ.എൻ.ടി.യു.സി മരട് നഗരസഭ ഏരിയ കമ്മിറ്റിയുടെ കൺവെൻഷൻ നഗരസഭ ചെയർമാൻ ആൻറണി ആശാൻപറമ്പിൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി സി.പി. ഷാജികുമാർ അദ്ധ്യക്ഷനായി. യു.ഡി.എഫ് സ്ഥാനാർത്ഥി ഹൈബി ഈഡന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് നേതൃത്വം നൽകാൻ തീരുമാനിച്ചു. 16 മാസമായി നിർമ്മാണ തൊഴിലാളികൾക്ക് പെൻഷൻ നൽകാത്ത സർക്കാരിന് എതിരെയുള്ള പ്രതിഷേധവും രേഖപ്പെടുത്തി. ആൻ്റണി കളരിക്കൽ, നജീബ് താമരക്കുളം, എ.ജെ. തോമസ് എന്നിവർ സംസാരിച്ചു.