y
ബി.ജെ.പിയുടെ ഉദയംപേരൂർ ഏരിയാ കമ്മറ്റി'ഓഫീസ് ജില്ലാ പ്രസിഡന്റ് അഡ്വ.കെ.എസ്. ഷൈജു ഉദ്ഘാടനം ചെയ്യുന്നു

തൃപ്പൂണിത്തുറ: ഭാരതീയ ജനതാ പാർട്ടി ഉദയംപേരൂർ നോർത്ത് ഏരിയാ കമ്മി​റ്റി ഓഫീസ് ജില്ലാ പ്രസിഡന്റ് അഡ്വ.കെ.എസ്. ഷൈജു ഉദ്ഘാടനം ചെയ്തു. നോർത്ത് ഏരിയ പ്രസിഡന്റ് സുനിൽകുമാർ അദ്ധ്യക്ഷനായി. മണ്ഡലം പ്രസിഡന്റ് അജിത്ത്കുമാർ, മണ്ഡലം ജനറൽ സെകട്ടറിമാരായ കെ.ടി. ബൈജു, സമീർ ശ്രീകുമാർ, നവീൻ കേശവ്, അനീഷ്, മുരളി, അലക്സ് ചാക്കോ, ജെയ്ബി സജീവൻ, സുനിൽ തീരഭൂമി എന്നിവർ സംസാരിച്ചു