കൊച്ചി: യുക്തിവാദിസംഘം നേതാവ് ആയിരുന്ന യു.കലാനാഥൻ അനുസ്മരണ സമ്മേളനം കേരള ബാർ കൗൺസിൽ ചെയർമാൻ അഡ്വ. കെ.എൻ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. മതേതര ജനാധിപത്യത്തിനായി മതമുക്തരാഷ്ട്രീയം പുലരണമെന്ന് വാദിക്കുകയും അതിനായി നിരന്തരം പ്രയത്നിക്കുകയും ചെയ്ത യുക്തിവാദി സംഘം നേതാവായിരുന്നു യു. കലാനാഥൻ എന്ന് അനിൽ കുമാർ പറഞ്ഞു. മതവും രാഷ്ട്രീയവും കൂടി കലർന്ന് മതേതര ജനാധിപത്യത്തെ മാത്രമല്ല ഭരണഘടനയെ തന്നെ അപകടപ്പെടുത്തുന്ന ഇക്കാലത്ത് കലാനാഥൻ തുടങ്ങിവച്ച ദൗത്യം മുന്നോട്ടുകൊണ്ടുപോകാൻ മതേതര സമൂഹം തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
വൈറ്റിലയിൽ സംഘടിപ്പിച്ച പരിപാടിയിൽ കേരള യുക്തിവാദി സംഘം ജില്ല പ്രസിഡന്റ് കെ.പി. തങ്കപ്പൻ അദ്ധ്യക്ഷത വഹിച്ചു. സംഘം സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ.ശക്തിധരൻ, സംസ്ഥാന സെക്രട്ടറി ശൂരനാട് ഗോപൻ, അഡ്വ.കെ. മോഹനചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.