പറവൂർ: എറണാകുളം ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ 20ന് വൈകിട്ട് നാലിന് പറവൂർ സെൻട്രൽ ഹാളിന് സമീപത്തെ ഗ്രൗണ്ടിൽ നടക്കും. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. 19ന് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം കെ.പി. ധനപാലൻ നിർവഹിക്കും. 22 മുതൽ 27വരെ വിവിധ മണ്ഡലം കൺവെൻഷനുകളും 23, 24 തീയതികളിൽ ആദ്യസ്ക്വാഡ് പ്രവർത്തനവും നടത്താൻ യു.ഡി.എഫ് നിയോജകമണ്ഡലം കമ്മിറ്റി തീരുമാനിച്ചതായി ചെയർമാൻ പി.എസ്. രഞ്ജിത്ത് അറിയിച്ചു.