പറവൂർ: സി.പി.എം നേതാവും മുൻ എം.എൽ.എയുമായ ടി.കെ. അബ്ദുവിന്റെ 32-ാം ചരമവാർഷികം ആചരിച്ചു. ആളംതുരുത്തിൽ പ്രകടനത്തിനുശേഷം നടന്ന അനുസ്മരണസമ്മേളനം ഗോപി കോട്ടമുറിക്കൽ ഉദ്ഘാടനം ചെയ്തു. ടി.എസ്. രാജൻ അദ്ധ്യക്ഷത വഹിച്ചു. എസ്. ശർമ്മ, ടി.ആർ. ബോസ്, കെ.ഡി. വേണുഗോപാൽ, എം.ഡി. അപ്പുക്കുട്ടൻ, കെ.ജി. രാമദാസ്, ശാന്തിനി ഗോപകുമാർ എന്നിവർ സംസാരിച്ചു.