പറവൂർ: കെടാമംഗലം ശ്രീനാരായണ ആർട്സ് ആൻഡ് സയൻസ് കോളേജ് ഡേ ആഘോഷിച്ചു. മിമിക്രി താരം കലാഭവൻ രാഹുൽ ഉദ്ഘാടനം ചെയ്തു. എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയൻ പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. പ്രൊഫ. രംഗനാഥൻ, യൂണിയൻ വൈസ് പ്രസിഡന്റ് ഷൈജു മനയ്ക്കപ്പടി, യോഗം ‌ഡയറക്ടർ ബോഡ് അംഗങ്ങളായ ഡി. ബാബു, പി.എസ്. ജയരാജ്, യൂണിയൻ കൗൺസിലർമാരായ ഡി. പ്രസന്നകുമാർ, കണ്ണൻ കൂട്ടുകാട്, കോളേജ് സൂപ്രണ്ട് ദിനലാൽ, പ്രൊഫ. നീതു, പ്രൊഫ. അമ്പിളി എന്നിവർ സംസാരിച്ചു. യൂണിവേഴ്സിറ്റി റാങ്ക് ജേതാക്കളെയും ഉന്നത വിജയംനേടിയ വിദ്യാർത്ഥികളെയും അനുമോദിച്ചു. കലാ - കായിക മത്സരങ്ങളിൽ വിജയിച്ചവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.