കൊച്ചി: പൂത്തോട്ട ശ്രീനാരായണ ലാ കോളേജ് സംഘടിപ്പിച്ച നാലാമത് അഖിലേന്ത്യാ മൂട്ട് കോർട്ട് മത്സരത്തിൽ കോഴിക്കോട് മർക്കസ് ലാ കോളേജ് ജേതാക്കളായി. അവസാനറൗണ്ട് മത്സരത്തിൽ ബംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്സിറ്റിക്കാണ് രണ്ടാംസ്ഥാനം. എറണാകുളം ഗവ. ലാ കോളേജ്, ചെന്നൈ സവിത സ്കൂൾ ഒഫ് ലാ എന്നീ ടീമുകൾ മൂന്നും നാലും സ്ഥാനങ്ങൾ സ്വന്തമാക്കി.
ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് ടി.ആർ. രവി, ജസ്റ്റിസ് പി. ഗോപിനാഥ്, ജസ്റ്റിസ് സിയാദ് റഹ്മാൻ എന്നിവരായിരുന്നു ജഡ്ജിംഗ് കമ്മിറ്റി പാനൽഅംഗങ്ങൾ.
കോളേജിലെ മൂട്ട് കോർട്ട് ഹൗസിൽ നടന്ന സമാപനചടങ്ങിൽ കോളേജ് മാനേജർ എ.ഡി. ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജഡ്ജിംഗ് കമ്മിറ്റി പാനൽ അംഗങ്ങൾ ടീമുകളെ വിലയിരുത്തി സംസാരിച്ചു.
പ്രിൻസിപ്പൽ ഡോ.കെ.ആർ. രഘുനാഥൻ, അക്കാഡമിക് കോ ഓർഡിനേറ്റർ സുരേഷ് എം. വേലായുധൻ, ഡോ. ജേക്കബ് ജോസഫ് (നുവാൽസ്) എന്നിവർ പ്രസംഗിച്ചു. വൈസ് പ്രിൻസിപ്പൽ ഡോ. സിന്ധു സോമൻ സ്വാഗതവും സ്റ്റുഡന്റ്സ് കോ ഓർഡിനേറ്റർ ദിയാ മറിയം ജോയ് നന്ദിയും പറഞ്ഞു.